പ്രേമം എന്നൊരൊറ്റ പടം കൊണ്ട് മലയാളവും തമിഴകവും കയ്യടക്കിയ സായ്പല്ലവി മണിരത്നം ചിത്രത്തിൽ നിന്നും പിൻമാറുന്നു. പ്രേമത്തിലെ മലരിനെ ഒരുപാടിഷ്ടമായ മണിരത്നം സായ്പല്ലവി യെ തന്റെ പുതിയ ചിത്രത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. ഇതിലൂടെ താരം തമിഴിൽ അരങ്ങേറ്റം കുറിക്കുമെന്നും വാർത്തയുണ്ടായിരുന്നു. എന്നാൽ ചിത്രത്തിൽ നിന്നും സായ്പല്ലവി പിൻമാറി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
കാർത്തി നായകനായ ചിത്രത്തിൽ മുംബൈയിലെ മോഡലും നടിയുമായ മറ്റൊരു താരമാണ് നായികയായി എത്തുന്നത്. കാർത്തിയുമായി ഇഴുകിചേർന്നുള്ള സീനികളിൽ അഭിനയിക്കാൻ താരം വിസമ്മതിച്ചതാണ് സായ്പല്ലവിയെ ചിത്രത്തിൽ നിന്നും മാറ്റാൻ ഉണ്ടായ കാരണമെന്നും പ്രചരിക്കുന്നുണ്ട്.
സെപ്റ്റംബറില്‍ ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. എ ആർ റഹ്മാൻ ആണ് സംഗീതം. ഛായാഗ്രഹണം രവിവർമൻ. ദുൽഖർ സൽമാനേയും നിത്യാമേനോനേയും കേന്ദ്രകഥാപാത്രങ്ങളായി ചെയ്ത ഓകെ കൺമണിയായിരുന്നു മണിരത്നത്തിന്റെ ഏറ്റവും ഒടുവിലത്തെ സിനിമ.