വൈശാഖ് സംവിധാനം ചെയ്ത് 2012 ല്‍ റിലീസ് ചെയ്ത ചിത്രമാണ് മല്ലുസിങ്. കുഞ്ചാക്കോ ബോബന്‍, ഉണ്ണി മുകുന്ദന്‍, സംവൃത സുനില്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. സിനിമ സൂപ്പര്‍ ഹിറ്റായിരുന്നു.
മല്ലുസിങ്ങില്‍ കുഞ്ചാക്കോ ബോബിന്റെ നായികയായി അഭിനയിച്ചത് രൂപ മഞ്ജരിയാണ്. 1982 ല്‍ ബെംഗളൂരുവിലാണ് രൂപയുടെ ജനനം. താരത്തിന് ഇപ്പോള്‍ 39 വയസ്സ് കഴിഞ്ഞു. ടൂര്‍ണമെന്റ്, മല്ലുസിങ്, ഐ ലൗ മി എന്നിവയാണ് രൂപ അഭിനയിച്ച മലയാള സിനിമകള്‍.