അഭിനന്ദനങ്ങളും വിമര്‍ശനങ്ങളുമെല്ലാം ആസ്വദിക്കുന്നു,റോയ് റിലീസായി മൂന്നുമാസം

കെ ആര്‍ അനൂപ്

വെള്ളി, 17 മാര്‍ച്ച് 2023 (15:33 IST)
സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രമായി എത്തി ഒടുവില്‍ റിലീസ് ആയ ചിത്രങ്ങളില്‍ ഒന്നാണ് 'റോയ്'. പ്രദര്‍ശനത്തിനെത്തി മൂന്ന് മാസങ്ങള്‍ പിന്നിടുമ്പോഴും സിനിമയെക്കുറിച്ചുളള ചര്‍ച്ചകള്‍ തീര്‍ന്നിട്ടില്ലെന്ന് സംവിധായകന്‍ സുനില്‍ ഇബ്രാഹിം.
 
സുനിലിന്റെ വാക്കുകളിലേക്ക്
 
റോയ് സിനിമ ഇറങ്ങിയിട്ട് മൂന്ന് മാസം പിന്നിടുമ്പോഴും പല ഭാഷകളിലായി പലരും ഇപ്പോഴും കാണുകയും അഭിപ്രായങ്ങള്‍ പറയുകയും ചെയ്യുന്നു എന്നതിന്റെ സന്തോഷത്തിലാണ് ഞങ്ങള്‍. കഴിഞ്ഞ ദിവസം റോയ് വീണ്ടും കണ്ട ചില സുഹൃത്തുക്കളുമായി സംസാരിക്കാന്‍ കഴിഞ്ഞു.
 
ചിലര്‍ക്ക് കഥയിലെ റോയ് - ടീന ബന്ധവും അവരുടെ പ്രണയവുമാണ് ഇഷ്ടമായത്. മറ്റ് ചിലര്‍ക്ക് ഇഷ്ടമായത് അതിലെ സ്വപ്നങ്ങളും മിസ്റ്ററിയുമാണ്. ഒരു missing investigation സിനിമ എന്ന രീതിയില്‍ മാത്രം കണ്ടവരുണ്ട്. ഇതൊന്നും വര്‍ക്കാവാത്തവരുമുണ്ട്. കഥ പൂര്‍ണമായില്ല എന്ന അഭിപ്രായം നല്ലോണമുണ്ട്. ഇതാണ് ഈ സിനിമക്ക് ഏറ്റവും യോജിച്ച climax എന്ന് പറയുന്നവരുമുണ്ട്. വീണ്ടും കാണുമ്പോള്‍ ഈ അഭിപ്രായങ്ങളൊക്കെ മാറുന്നുമുണ്ട് എന്നതാണ് രസകരം. 
 
അഭിനന്ദനങ്ങളും വിമര്‍ശനങ്ങളുമെല്ലാം അതിന്റേതായ രീതിയില്‍ ആസ്വദിക്കുകയാണ്. തരുന്ന സപ്പോര്‍ട്ടിനും സ്‌നേഹത്തിനും നന്ദി 
 
റോയ് തന്ന positive vibe പരമാവധി ഉപയോഗപ്പെടുത്തി കൂടുതല്‍ എഴുതാന്‍ ശ്രമിക്കുകയാണ്. കുറച്ച് നാളത്തേക്ക് എല്ലാ സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ട് നില്‍ക്കാനാണ് പ്ലാന്‍. ഉടനെ പൂര്‍ത്തിയാവുന്ന ഞങ്ങളുടെ അടുത്ത സിനിമ #The_Third_Murder ന്റെ വിവരങ്ങളുമായി തിരികെ വരാം. 
 
(പോകും മുന്നെ ഈ പോസ്റ്റിന് വരുന്ന കമ്മെന്റുകള്‍ക്ക് മറുപടി തരാന്‍ ശ്രമിക്കാം)
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍