രശ്മികയുടെ വ്യക്തിസ്വാതന്ത്ര്യത്തെ സംരക്ഷിക്കണം, നടിക്ക് സുരക്ഷ ആവശ്യപ്പെട്ട് അമിത് ഷായ്ക്ക് കത്ത്

അഭിറാം മനോഹർ

തിങ്കള്‍, 10 മാര്‍ച്ച് 2025 (19:14 IST)
കന്നഡിഗയായി അറിയപ്പെടാന്‍ താത്പര്യമില്ലെന്ന് പറഞ്ഞ രശ്മിക മന്ദാനയെ പാഠം പഠിപ്പിക്കണമെന്ന കോണ്‍ഗ്രസ് എംഎല്‍എ രവികുമാര്‍ ഗൗഡയുടെ ആഹ്വാനത്തിന് പിന്നാലെ നടിക്ക് സംരക്ഷണം ആവശ്യപ്പെട്ട് കൊടവ നാഷണല്‍ കൗണ്‍സില്‍. താരത്തിന് സുരക്ഷ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും സംസ്ഥാന ആരോഗ്യമന്ത്രി ജി പരമേശ്വരയ്ക്കും കൊടവ നാഷണല്‍ കൗണ്‍സില്‍ കത്തെഴുതി.
 
 രശ്മികയുടെ അഭിപ്രായമെന്ന് പറയുന്നത് അവരുടെ വ്യക്തിസ്വാതന്ത്ര്യമാണ്. അത് മാനിക്കപ്പെടണം. നടിയെ മാത്രമല്ല കൊടവ സമുദായത്തെ കൂടിയാണ് എംഎല്‍എ ലക്ഷ്യമിടുന്നത്. എംഎല്‍എയുടെ നടപടി ഗുണ്ടായിസമാണെന്നും കൊടവ നാഷണല്‍ കൗണ്‍സില്‍ അയച്ചകത്തില്‍ പറയുന്നു. കുടകില്‍ നിന്നുള്ള രശ്മിക ഹൈദരാബാദുകാരിയായി അറിയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്നും ബെംഗളുരു രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കാനുള്ള സര്‍ക്കാര്‍ ശ്രമം രശ്മിക നിരസിച്ചെന്നുമാണ് രവികുമാര്‍ ആരോപിച്ചത്.
 
 ഫെബ്രുവരി 28ന് ആരംഭിച്ച ബെംഗളുരു രാജ്യാന്തര ചലച്ചിത്രമേളയില്‍ കന്നഡ താരങ്ങള്‍ വിട്ടുനിന്നതിനെ ഉദ്ഘാടന വേദിയില്‍ വെച്ചുതന്നെ ഉപമുഖ്യമന്ത്രിയായ ഡി കെ ശിവകുമാര്‍ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രശ്മികയ്‌ക്കെതിരെ രൂക്ഷവുമര്‍ശനവുമായി കോണ്‍ഗ്രസ് എംഎല്‍എയായ രവികുമാര്‍ രംഗത്ത് വന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍