രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോയ്ക്ക് പിന്നിൽ 19 കാരനോ? ചോദ്യം ചെയ്യലുമായി പോലീസ്

Webdunia
ബുധന്‍, 15 നവം‌ബര്‍ 2023 (13:59 IST)
നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ കേസുമായി ബന്ധപ്പെട്ട് 19കാരനെ ചോദ്യം ചെയ്ത് ഡല്‍ഹി പോലീസ്. ബിഹാര്‍ സ്വദേശിയായ യുവാവിനെയാണ് ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. നടിയുടെ ഡീപ് ഫേക്ക് വീഡിയോ സമൂഹമാധ്യമങ്ങളില്‍ അപ്ലോഡ് ചെയ്തത് ഇയാളാണെന്നാണ് പോലീസിന്റെ സംശയം.
 
അതേസമയം കേസുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല. മൊബൈല്‍ ഫോണ്‍ സഹിതമാണ് 19കാരനെ ചോദ്യം ചെയ്യാനായി ഡല്‍ഹി പോലീസ് വിളിച്ചുവരുത്തിയത്. ഡീപ് ഫേക്ക് വീഡിയോ ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തതെന്നാണ് 19കാരന്റെ മൊഴി. നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ വ്യാപകമായ പ്രചരിച്ചതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ പത്താം തീയ്യതിയാണ് ഡല്‍ഹി പോലീസ് കേസെടുത്തത്. ഐടി ആക്റ്റിലെ വിവിധ വകുപ്പുകളടക്കം എഫ്‌ഐആറിലുണ്ട്. സംഭവത്തില്‍ കേസെടുത്തതിന് പിന്നാലെ വീഡിയോ അപ്ലോഡ് ചെയ്തവരുടെ വിവരങ്ങള്‍ തേടി മെറ്റ അധികൃതര്‍ക്ക് പോലീസ് കത്തയച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article