മിത്ത് വിവാദങ്ങള്‍ വരുന്നതിന് മുന്‍പ് തന്നെ പുതിയ ചിത്രത്തിന്റെ പേര് ജയ് ഗണേഷ് ആണെന്ന് തീരുമാനിച്ചിരുന്നുവെന്ന് സംവിധായകന്‍ രഞ്ജിത് ശങ്കര്‍. മിത്തോ ഭാവനയോ? സാങ്കല്പിക കഥാപാത്രമോ അതോ യാഥാര്‍ഥ്യമോ എന്ന ടാഗ്ലൈനോടെയായിരുന്നു ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചത്. ഗണപതി, മിത്ത് വിവാദം ചൂട് പിടിക്കുന്നതിനിടെ ഗണേശോത്സവചടങ്ങിലായിരുന്നു ചിത്രത്തിനെ പറ്റിയുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. എ എന്‍ ഷംസീറിന്റെ പ്രസ്താവന ചര്‍ച്ചയായത് മുതലെടുക്കുന്നതിനായാണ് പുതിയ സിനിമയുടെ പേര് ഇത്തരത്തില്‍ ഇട്ടതെന്നായിരുന്നു ചിത്രത്തെ പറ്റിയുള്ള വിമര്‍ശനം.
എന്നാല്‍ ജയ് ഗണേഷ് എന്ന പേര് സിനിമയ്ക്ക് ഏറ്റവും അനുയോജ്യമായത് കൊണ്ടാണ് തീരുമാനിച്ചതെന്നും ഈ വിവാദങ്ങള്‍ ഉണ്ടാകുന്നതിനും മുന്‍പ് തന്നെ ചിത്രത്തിന്റെ പേര് രജിസ്റ്റര്‍ ചെയ്തിരുന്നതായും സംവിധായകന്‍ പറയുന്നു. നമ്മുടെ ശ്രമം പ്രേക്ഷകരെ വിനോദിപ്പിക്കുന്ന ഒരു സിനിമ ചെയ്യുക എന്നതാണ്. ജയ് ഗണേഷ് എന്നത് അനുയോജ്യമായ പേരായിരുന്നത് കൊണ്ടാണ് അത് അങ്ങനെ തീരുമാനിച്ചത്. സിനിമയുടെ പേര് ജൂണില്‍ തന്നെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായതാണ്. ഈ സിനിമ കാണുമ്പോള്‍ എന്തുകൊണ്ടാണ് ആ പേര് വന്നതെന്ന് പ്രേക്ഷകര്‍ക്ക് മനസിലാകും. രഞ്ജിത് ശങ്കര്‍ പറഞ്ഞു.