അഭിമുഖത്തിനിടെ നടിയുടെ കാലിൽ ചുംബിച്ച് രാം ഗോപാൽ വർമ, വീഡിയോയ്ക്ക് രൂക്ഷവിമർശനം

വ്യാഴം, 8 ഡിസം‌ബര്‍ 2022 (13:09 IST)
നടി അഷു റെഡ്ഡിയുമായുള്ള രാം ഗോപാൽ വർമയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. നടിയുമായുള്ള അഭിമുഖത്തിനിടെ രാം ഗോപാൽ വർമ നടിയുടെ കാലിൽ ചുംബിച്ചിരുന്നു. അഭിമുഖത്തിലുടനീളം നടിയുടെ കാൽചുവട്ടിൽ തറയിലാണ് രാം ഗോപാൽ വർമ ഇരുന്നിരുന്നത്. നടി സോഫയിലും.
 

അഭിമുഖത്തിൻ്റെ അവസാനമാണ് നടിയുടെ കാല്പാദത്തിലെ ചെരുപ്പ് ഊരിമാറ്റി രാം ഗോപാൽ വരം കാലിൽ ചുംബിച്ചത്. കൂടാതെ സംവിധായകൻ താരത്തിൻ്റെ വിരലുകളിൽ കടിക്കുകയും നിന്നെ പോലെ ഒരു സുന്ദരിയെ സൃഷ്ടിച്ചതിന് ദൈവത്തിന് നന്ദിയെന്ന് പറയുകയും ചെയ്യുന്നുണ്ട്. 10 ലക്ഷത്തിലേറെ പേരാണ് ഈ വീഡിയോ കണ്ടത്. രാം ഗോപാൽ വർമയുടെ പുതിയ ചിത്രമായ ഡെയ്ഞ്ചറസിൻ്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടായിരുന്നു അഭിമുഖം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍