ഇപ്പോഴിതാ ചിത്രത്തിൻറെ ആദ്യ വാരാന്ത്യ ദിനങ്ങളിലെ കളക്ഷൻ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ് നിർമ്മാതാക്കളായ സൺ പിക്ചേഴ്സ്. സൺ പിക്ചേഴ്സ് പുറത്തുവിടുന്ന കൂലിയുടെ രണ്ടാമത്തെ ഒഫിഷ്യൽ കളക്ഷൻ ആണ് ഇത്. ആദ്യ ദിനത്തിലെ ആഗോള കളക്ഷൻ നേരത്തെ അവർ പ്രഖ്യാപിച്ചിരുന്നു. ആഗോള ബോക്സ് ഓഫീസിൽ നിന്ന് റിലീസ് ദിനത്തിൽ ചിത്രം 151 കോടി നേടി എന്നതായിരുന്നു അറിയിപ്പ്.
പ്രമുഖ ട്രാക്കർമാരായ സാക്നിൽകിൻറെ കണക്ക് പ്രകാരം കൂലിയുടെ ആദ്യ വാരാന്ത്യ ഗ്രോസ് 385 കോടിയാണ്. മറ്റൊരു പ്രധാന ട്രാക്കർ ആയ സിനിട്രാക്കിൻറെ കണക്കനുസരിച്ച് ചിത്രത്തിൻറെ ആദ്യ വാരാന്ത്യ ഗ്രോസ് 374 കോടിയുമാണ്. തമിഴ് സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓപണിംഗ് കളക്ഷൻ, ഏറ്റവും വേഗത്തിൽ 300 കോടി ഗ്രോസ് മറികടക്കുന്ന തമിഴ് ചിത്രം, ഏറ്റവും വലിയ ആദ്യ വാരാന്ത്യ ഗ്രോസ് എന്നിവയൊക്കെ നിലവിൽ കൂലിയുടെ പേരിലാണ്.