‘അതെ, ഞാന്‍ വിവാഹമോചിതയാകുകയാണ്, എന്റെ കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു’ - സൌന്ദര്യ രജനീകാന്ത്

ശനി, 17 സെപ്‌റ്റംബര്‍ 2016 (15:25 IST)
സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ മകളും സംവിധായികയുമായ സൌന്ദര്യ രജനീകാന്ത് വിവാഹമോചിതയാകുന്നു. വിവാഹമോചനവുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ മുമ്പ് വന്നിരുന്നു.  ഇതിനെ സ്ഥിരീകരിച്ചാണ് സൌന്ദര്യ രംഗത്തെത്തിയത്. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് വിവാഹമോചന വാര്‍ത്ത സത്യമാണെന്ന് സൌന്ദര്യ ലോകത്തെ അറിയിച്ചത്.
 
‘എന്റെ വിവാഹവുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യമാണ്. കഴിഞ്ഞ ഒരു വര്‍ഷമായി ഞങ്ങള്‍ വേര്‍പിരിഞ്ഞു കഴിയുകയാണ്. വിവാഹമോചനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. എന്റെ കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു’ - സൌന്ദര്യ ട്വിറ്ററില്‍ കുറിച്ചു.
 
വിവാഹമോചനത്തിനായി സൌന്ദര്യയും ഭര്‍ത്താവ് അശ്വിന്‍ രാംകുമാറും ചെന്നൈ കുടുംബ കോടതിയില്‍ ഹര്‍ജി നല്കിയെന്ന വാര്‍ത്ത കഴിഞ്ഞദിവസമാണ് വന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇരുവരും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടെന്നും പ്രശ്നപരിഹാരത്തിനായി രജനീകാന്ത് ഇടപെട്ടിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

വെബ്ദുനിയ വായിക്കുക