500 കോടി ബജറ്റില്‍ ഒരുങ്ങുന്ന 'പൊന്നിയിന്‍ സെല്‍വന്‍', റഹ്‌മാന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

കെ ആര്‍ അനൂപ്

തിങ്കള്‍, 5 സെപ്‌റ്റംബര്‍ 2022 (14:50 IST)
മണി രത്നം സംവിധാനം ചെയ്ത 'പൊന്നിയിന്‍ സെല്‍വന്‍' സെപ്റ്റംബര്‍ 30നിണ് പ്രദര്‍ശനത്തിനെത്തുന്നത്. വന്‍ താരനിര അണിനിരക്കുന്ന സിനിമയിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. റഹ്‌മാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവന്നത്.മധുരാന്തക ഉത്തമ ചോഴന്‍ എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിക്കുന്നത്.
500 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം രണ്ട് ഭാഗങ്ങളിലായി പ്രദര്‍ശനത്തിനെത്തും.വിക്രം, കാര്‍ത്തി, ഐശ്വര്യ റായ്, തൃഷ, ഐശ്വര്യ ലക്ഷ്മി ജയം രവി, പാര്‍ത്ഥിപന്‍, സത്യരാജ്, ജയറാം, ശോഭിതാ ദുലിപാല, ജയചിത്ര, റഹ്‌മാന്‍, പ്രഭു, ശരത് കുമാര്‍, ബാബു ആന്റണി എന്നീ താരങ്ങള്‍ അണിനിരക്കുന്നു.
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍