ഞാൻ കിടക്കുകയായിരുന്നു, അയാൾ വന്ന് എൻ്റെ കാലിൽ ഇക്കിളിയിടാൻ തുടങ്ങി, സൂപ്പർ താരത്തിനോട് സ്വരം കടുപ്പിച്ചതിനെ പറ്റി രാധിക ആപ്തേ
ഒരു തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിൻ്റെ ആദ്യദിവസമായിരുന്നു. സുഖമില്ലാതെ ഞാൻ കിടക്കുന്ന രംഗമാണ്. ഞങ്ങൾ ഒരുപാട് പേരുണ്ടായിരുന്നു. എല്ലാം സെറ്റാണ്. നടൻ കടന്നുവന്നു. അയൾ എൻ്റെ കാലിൽ ഇക്കിളിയിടാൻ തുടങ്ങി. വലിയ താരമാണ്. ഭയങ്കര പവർഫുൾ ആണെന്നായിരുന്നു പറഞ്ഞത് രാധിക പറയുന്നു. പക്ഷേ ഞാൻ എണീറ്റ് അയാളോട് ചൂടായി. മുഴുവൻ ക്രൂവും ജൂനിയർ ആർടിസ്റ്റുകളും അവിടെയുണ്ടായിരുന്നു. മേലിൽ ഇങ്ങനെ ചെയ്യരുതെന്ന് ഞാൻ പറഞ്ഞു.