ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി - രഞ്ജിത് ടീമിന്റെ പുത്തൻപണം തീയേറ്ററുകളിൽ എത്തി. സമകാലീനസംഭവങ്ങള്‍ നല്ല തൂലികയിലൂടെ സിനിമയ്ക്ക് വിഷയമാകുമ്പോള്‍ അത് തീര്‍ച്ചയായും ആസ്വാദ്യകരമാകുമെന്ന കാര്യത്തിൽ സംശയമില്ല. നിത്യാനന്ദ ഷേണായി എന്ന കാസർഗോഡുകാരനായി മമ്മൂട്ടി സ്ക്രീനിൽ നിറഞ്ഞാടുകയാണ്.
2006 ൽ തമിഴ്നാട്ടിൽ നിന്നും ആരംഭിക്കുന്ന കഥ പിന്നീട് കൊച്ചിയിലേക്ക് വഴിമാറുകയാണ്. പിന്നീട് കോയമ്പത്തൂർ, കോയമ്പത്തൂർ നിന്നും കോഴിക്കോടേക്കും കഥ മാറുകയാണ്. ഒടുവിൽ എത്തിനിൽക്കുന്നത് കൊച്ചിയിലും. കേട്ടതുപോലെതന്നെ, കാസർഗോഡ് ഭാഷ കിടിലൻ ആക്കിയിരിക്കുകയാണ് മമ്മൂട്ടി. ഡയലോഗിന്റെ കാര്യത്തിലും ലുക്കിലും സ്റ്റൈലാണ് നിത്യാനന്ദ ഷേണായി.
ആദ്യ പകുതി ഒന്നാന്തരം ത്രില്ലിങ് തന്നെ. ട്വിസ്റ്റ് എന്ന് പറഞ്ഞാൽ ഒന്നൊന്നര ട്വിസ്റ്റ് തന്നെ. നോട്ട് നിരോധനത്തെ തുടര്‍ന്ന് അരങ്ങേറുന്ന അപ്രതീക്ഷിതമായ ഒരു സംഭവത്തെ ചുറ്റിപറ്റിയാണ് കഥ മുന്നേറുന്നത്. കഥാഗതു എന്താണെന്ന് നിർണയിക്കാൻ പറ്റില്ല.
സിദ്ധിഖ്, ഇനിയ, ഹരീഷ് കണാരന്‍, നിര്‍മല്‍ പാലാഴി, മാമുക്കോയ, സ്വരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ത്രീ കളര്‍ സിനിമയുടെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. കാഷ്‌മോര, മാരി എന്നീ ചിത്രങ്ങളുടെ ക്യാമറാമാനായ ഓംപ്രകാശാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതസംവിധാനം: ഷഹബാസ് അമന്‍.