മരയ്ക്കാറിന് ശേഷം പ്രിയദര്‍ശന്‍(priyadarshan) സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു.ഷെയ്ന്‍ നിഗം (shane nigam) നായകനാകുന്ന ചിത്രത്തിലെ നായികയെ അണിയറപ്രവര്‍ത്തകര്‍ തിരയുകയാണ്.ഷൈന്‍ ടോം ചാക്കോയും അര്‍ജുന്‍ അശോകനും എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. പുതുതലമുറയില്‍ പെട്ട അഭിനേതാക്കളെ വച്ച് പ്രിയദര്‍ശന്‍ ആദ്യമായി ഒരുക്കുന്ന സിനിമയെന്ന പ്രത്യേകതയും ഉണ്ട്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ പരിചയപ്പെടാം. തിരക്കഥയും പ്രിയദര്‍ശന്‍ തന്നെയാണ് ഒരുക്കിയിരിക്കുന്നത്.
ചിത്രീകരണം സെപ്റ്റംബറില്‍ ആരംഭിക്കും.സിദ്ദിഖ് ജോണി ആന്റണി മണിയന്‍പിള്ള രാജു അപ്പാനി ശരത് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.പ്രിയദര്‍ശന്റെ തന്നെ സ്റ്റുഡിയോ കമ്പനിയായ ഫോര്‍ ഫ്രെയിംസ് ആദ്യമായി നിര്‍മാണം നിര്‍വഹിക്കുന്ന ചിത്രമാണിത്. ഫോര്‍ ഫ്രെയിംസ്, ബാദുഷ സിനിമാസ് എന്നീ ബാനറില്‍ പ്രിയദര്‍ശന്‍, എന്‍ എം ബാദുഷ, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.