'വര്‍ഷങ്ങളോളമായി കാത്തിരിക്കുന്നു', 'ഹോം' സംവിധായകന്‍ റോജിന്‍ തോമസിനെ ഫോണില്‍ വിളിച്ച് പ്രിയദര്‍ശന്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 30 ഓഗസ്റ്റ് 2021 (17:11 IST)
റിലീസ് ചെയ്തിട്ട് ആഴ്ചകള്‍ പിന്നിടുമ്പോഴും 'ഹോം' സിനിമ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്. സിനിമ ലോകത്തെ നിരവധി പ്രമുഖര്‍ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തി. ഇപ്പോഴിതാ പ്രിയദര്‍ശന്‍ സംവിധായകന്‍ റോജിന്‍ തോമസിനെ ഫോണില്‍ വിളിച്ച് സംസാരിച്ചു. താന്‍ വര്‍ഷങ്ങളോളമായി കാത്തിരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ കോളിനായി എന്ന് റോജിന്‍ പറഞ്ഞു.
 
'ഈ കോളിനായി ഞാന്‍ വര്‍ഷങ്ങളോളം കാത്തിരിക്കുകയായിരുന്നു. ദൈവമേ നന്ദി...ടണ്‍ കണക്കിന് സ്‌നേഹം പ്രിയദര്‍ശന്‍ സര്‍'-റോജിന്‍ തോമസ് കുറിച്ചു.
 
പ്രേക്ഷകരുടെ മനസ്സ് നിറയിച്ച ചിത്രമായിരുന്നു 'ഹോം'. സിനിമപോലെ തന്നെ അതിലെ കഥാപാത്രങ്ങളെയും അവര്‍ ഏറ്റെടുത്തു കഴിഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍