കിടിലൻ ലുക്കിൽ പൃഥ്വി ; ജയിംസ് ആൻഡ് ആലീസ് ട്രെയിലർ കാണൂ

വെള്ളി, 15 ഏപ്രില്‍ 2016 (17:22 IST)
പൃഥ്വിരാജ് നായകനായി എത്തുന്ന ജയിംസ് ആൻഡ് ആലീസിന്റെ ട്രെയിലററിങ്ങി. സംസ്ഥാന അവാർഡ് ജേതാവായ ഛായാഗ്രഹകൻ സുജിത് വാസുദേവ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയിംസ് ആൻഡ് ആലീസ്. കിടിലൻ ലുക്കിലാണ് പൃഥ്വി ചിത്രത്തിലെത്തുന്നത്. തെന്നിന്ത്യൻ സുന്ദരി വേദികയാണ് നായിക.
 
വീട്ടുകാരുടെ അനുവാദമില്ലാതെ വിവാഹം കഴിക്കുന്ന ജയിംസിന്റെയും ആലീസിന്റേയും ജീവിതത്തിൽ തുടർന്നുണ്ടാകുന്ന സംഭവങ്ങ‌ളുടെ കഥ പറയുകയാണ് ചിത്രം. ഏപ്രിൽ 29 ന് ചിത്രം തീയേറ്ററുകളിൽ എത്തും.
 
ധാർമിക് ഫിലിംസിന്റെ ബാനറിൽ ഡോ എസ് സജികുമാറും കൃഷ്ണൻ സേതുകുമാറും നിർമിക്കുന്ന ചിത്രത്തിൽ സായികുമാർ, കിഷോർ എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക