എസ് പി സത്യജിത്തിന് ബൈ ബൈ, 'കുരുതി'യിൽ പുത്തൻവേഷത്തിൽ പൃഥ്വിരാജ് !

കെ ആർ അനൂപ്

ബുധന്‍, 9 ഡിസം‌ബര്‍ 2020 (13:34 IST)
കോൾഡ് കേസിലെ എസ് പി സത്യജിത്തിനോട് യാത്ര പറഞ്ഞ് ഇന്നുമുതൽ പുതിയ വേഷം ക്യാമറയ്ക്കു മുന്നിൽ അവതരിപ്പിക്കാൻ പൃഥ്വിരാജ്. 'കുരുതി' ലൊക്കേഷനിൽ പുതിയ വേഷത്തിലും രൂപത്തിലും കാണാം എന്ന പ്രതീക്ഷകൾ നൽകി തൻറെ അടുത്ത ചിത്രത്തിൻറെ ഷൂട്ടിംഗ് ഇന്ന് ആരംഭിക്കുന്ന വിവരം പൃഥ്വിരാജ് അറിയിച്ചു.
 
'കൊല്ലും എന്ന വാക്ക്... കാക്കും എന്ന പ്രതിജ്ഞ’ എന്ന ടാഗ്-ലൈനോടെയാണ് ചിത്രം എത്തുന്നത്. മനു വാര്യര്‍ സംവിധാനം 
ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനാണ് നിര്‍മിക്കുന്നത്. റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, മുരളി ഗോപി, മാമുക്കോയ, ശ്രിന്ദ, മണികണ്ഠന്‍ ആചാരി തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍