പൃഥ്വിരാജ് ഒന്നാമത് !മമ്മൂട്ടിയും മോഹന്‍ലാലും പിന്നില്‍,ആദ്യവാരാന്ത്യത്തില്‍ നേട്ടം കൊയ്ത മലയാള സിനിമകള്‍

കെ ആര്‍ അനൂപ്

ചൊവ്വ, 2 ഏപ്രില്‍ 2024 (12:53 IST)
മഞ്ഞുമ്മല്‍ ബോയ്‌സ് മലയാള സിനിമയുടെ തലവര മാറ്റി.ആദ്യത്തെ 200 കോടി ക്ലബ് ഈ വര്‍ഷം പിറന്നു. സാധാരണ ഒരു വര്‍ഷത്തില്‍ നാലോ അഞ്ചോ സിനിമകളായിരുന്നു മലയാളത്തില്‍ വിജയിച്ചിരുന്നത്. എന്നാല്‍ ആ പതിവ് ഇത്തവണ മാറി.2024ല്‍ പിറന്ന് മൂന്ന് മാസങ്ങള്‍ പിന്നിടുമ്പോഴേക്കും മലയാളക്കര നാല് സൂപ്പര്‍ ഹിറ്റുകള്‍ കണ്ടു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ ആടുജീവിതവും വിജയ ട്രാക്കില്‍ തന്നെയാണ്. ആദ്യ വാരാന്ത്യം മികച്ച കളക്ഷന്‍ നേടിയ മലയാള സിനിമകളുടെ വിവരമാണ് പുറത്തുവന്നിരിക്കുന്നത്.
 
16 സിനിമകളുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് പൃഥ്വിരാജിന്റെ ആടുജീവിതമാണ്. നാലുദിവസം കൊണ്ട് 64.2 കോടി രൂപ സിനിമ നേടിക്കഴിഞ്ഞു. ഏറ്റവും കൂടുതല്‍ മികച്ച വാരാന്ത്യ കളക്ഷന്‍ നേടിയ നടന്‍ മോഹന്‍ലാലാണ്. അദ്ദേഹത്തിന്റെ അഞ്ചു സിനിമകളാണ് ഈ ലിസ്റ്റില്‍ ഇടം നേടിയത്.
 
52.3 കോടി രൂപയുടെ നേട്ടവുമായി ലൂസിഫര്‍ ആണ് രണ്ടാം സ്ഥാനത്ത്. മമ്മൂട്ടിയുടെ ഭീഷ്മപര്‍വ്വം 46 കോടി നേടി മൂന്നാം സ്ഥാനത്ത് തുടരുന്നു.41 കോടി നേട്ടവുമായി ദുല്‍ഖറിന്റെ കുറുപ്പ് പിന്നിലുണ്ട്. അഞ്ചാം സ്ഥാനത്തും മോഹന്‍ലാല്‍ തന്നെയാണ്.
 
മരക്കാര്‍ 37.8 കോടി കളക്ഷന്‍ നേടിയിരുന്നു.36.3 കോടി കളക്ഷന്‍ നേടിയ മഞ്ഞുമ്മല്‍ ബോയ്‌സ് ആറാം സ്ഥാനത്താണ്. ഏഴാം സ്ഥാനത്ത് ഒടിയനും എട്ടാം സ്ഥാനത്ത് ഭ്രമയുഗവുമാണ്.34.4 കോടി ഒടിയന്‍ നേടിയപ്പോള്‍ ഭ്രമയുഗം 31.8 കോടി നേടാന്‍ ആയി.കായംകുളം കൊച്ചുണ്ണി 31.4 കോടി നേടി പത്താം സ്ഥാനത്ത് തുടരുന്നു.
 
കിംഗ് ഓഫ് കൊത്ത 30.5 കോടി കളക്ഷനാണ് നേടിയത്. മോഹന്‍ലാലിന്റെ നേര് 27 കോടി നേടി 12-ാം സ്ഥാനത്ത് ആണ്. 26.35 കോടിയാണ് 2018 എന്ന സിനിമ നേടിയത്.24.05 കോടി കളക്ഷന്‍ നേടിയ മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബന്‍ പതിനാലാം സ്ഥാനത്ത് തുടരുന്നു. ടോവിനോ തോമസിന്റെ തല്ലുമാല 22.55 കോടി നേട്ടവുമായി പതിനഞ്ചാം സ്ഥാനത്തും ഓസ്ലര്‍ 22 കോടി കളക്ഷന്‍ നേടി പതിനാറാം സ്ഥാനത്തും തുടരുന്നു.
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍