ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച സിനിമ, ആടുജീവിതത്തെയും പൃഥ്വിരാജിനെയും പ്രശംസിച്ച് സാനിയ അയ്യപ്പന്‍

അഭിറാം മനോഹർ

തിങ്കള്‍, 1 ഏപ്രില്‍ 2024 (19:07 IST)
മലയാളികള്‍ ഏറെ കാത്തിരുന്ന പൃഥ്വിരാജ് സിനിമയായ ആടുജീവിതത്തെയും സിനിമയിലെ പൃഥ്വിരാജിന്റെ പ്രകടനത്തെയും പ്രശംസിച്ച് നടി സാനിയ അയ്യപ്പന്‍. തന്റെ ജീവിതത്തില്‍ കണ്ടതില്‍ ഏറ്റവും മികച്ച സിനിമയാണ് ആടുജീവിതമെന്നും സിനിമയില്‍ ഉടനീളം പൃഥ്വിരാജ് കഥാപാത്രമായിരുന്നുവെന്നും സാനിയ പറയുന്നു.
 
പൃഥ്വിരാജ്, ആ സിനിമയില്‍ ഉടനീളം നിങ്ങള്‍ ആ കഥാപാത്രമായിരുന്നു. ആടുജീവിതം ടീം അനുഭവിച്ച പ്രതിസന്ധികളെല്ലാം നിങ്ങളുടെ കണ്ണീല്‍ കാണമായിരുന്നു. ഈ സിനിമയിലൂടെ നിങ്ങള്‍ എന്നും ഞങ്ങളുടെ ഹൃദയത്തിലുണ്ടാകും. നിങ്ങള്‍ ശബ്ദത്തിലൂടെയും അഭിനയത്തിലൂടെയും വികാരങ്ങളിലൂടെയും നജീബിനോട് നീതി കാണിച്ചു എന്നത് എന്നെ സന്തോഷിപ്പിക്കുന്നു. സാനിയ അയ്യപ്പന്‍ ഇന്‍സ്റ്റ സ്‌റ്റോറിയായി കുറിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍