നെഞ്ചേറ്റുമോ തെലുഗുദേശം? പ്രേമലുവിന്റെ വമ്പന്‍ വിജയത്തിന് പിന്നാലെ തെലുങ്കില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി മമിത ബൈജു

അഭിറാം മനോഹർ

വ്യാഴം, 25 ജൂലൈ 2024 (19:22 IST)
ടീനേജ് പ്രായത്തിലെ പ്രണയകഥ പറഞ്ഞ പ്രേമലു മലയാള സിനിമ അടുത്തിടെ കണ്ട ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നാണ്. വലിയ ഭാഗം കഥയും ഹൈദരാബാദില്‍ പറഞ്ഞ സിനിമയെ തെലുങ്ക് പ്രേക്ഷകര്‍ ഒന്നടങ്കം സ്വീകരിച്ചിരുന്നു. ഇതോടെയാണ് സിനിമ 100 കോടിയും കടന്ന് ബോക്‌സോഫീസില്‍ കുതിപ്പ് നടത്തിയത്. ഇപ്പോഴിതാ പ്രേമലുവിലൂടെ തെലുങ്ക് ആരാധകരുടെ മനസ്സ് കീഴടക്കിയ മമിത ബൈജു തെലുങ്ക് സിനിമയില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്.
 
തമിഴില്‍ ശ്രദ്ധേയനായ സംവിധായകനും യുവതാരവുമായ പ്രദീപ് രംഗനാഥനാകും മമിതയുടെ ആദ്യ തെലുങ്ക് സിനിമയിലെ നായകന്‍ എന്നാണ് റിപ്പോര്‍ട്ട്. തമിഴ് സിനിമയായാണ് ലവ് ടുഡേ പുറത്തിറങ്ങിയതെങ്കിലും പ്രേമലുവിനെ പോലെ തെലുങ്കില്‍ ഹിറ്റടിക്കാന്‍ ലവ് ടുഡേയ്ക്കായിരുന്നു. തെലുങ്കിലെ വമ്പന്‍ പ്രൊഡക്ഷന്‍ കമ്പനിയായ മൈത്രി മൂവീ മേക്കേഴ്‌സാണ് സിനിമ ഒരുക്കുന്നത്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ തന്നെയുണ്ടാകുമെന്നാണ് അറിയുന്നത്. ഒരു റൊമാന്റിക് എന്റര്‍ടൈന്മെന്റ് ആയിരിക്കും സിനിമ.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍