യഷിനെ നായകനാക്കി 2019ല്‍ റിലീസായ പ്രശാന്ത് നീല്‍ ചിത്രമായിരുന്നു കെ.ജി.എഫ്. ബ്ലോക്ക് ബസ്റ്ററായി മാറിയ ചിത്രത്തിനുശേഷം ഇരുവരും വീണ്ടും ഒന്നിച്ചപ്പോള്‍ 'കെജിഎഫ് 2' ഇന്ത്യ സിനിമ ലോകം കണ്ട വലിയ ഹിറ്റുകളില്‍ ഒന്നായി മാറി. ഇപ്പോഴിതാ റോക്കി ഭായിയുടെ മൂന്നാം വരവിനായുള്ള കാത്തിരിപ്പ് അവസാനിക്കുകയാണ്. ഇക്കാര്യത്തെക്കുറിച്ച് സംവിധായകന്‍ പ്രശാന്ത് നീല്‍ തന്നെയാണ് സൂചന നല്‍കിയത്.
കെജിഎഫ് 3 ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കി സംവിധായകന്‍ പ്രശാന്ത് നീല്‍.മൂന്നാം ഭാഗത്തിലും യഷ് തന്നെയാണ് നായകന്‍. തിരക്കഥ പൂര്‍ത്തിയായതായും സംവിധായകന്‍ അറിയിച്ചു. എന്നാല്‍ മൂന്നാം ഭാഗം സംവിധാനം ചെയ്യുന്നത് ആരായിരിക്കും എന്ന കാര്യത്തില്‍ അദ്ദേഹത്തിന് സംശയം ഉണ്ട്. സംവിധായകനായി താനുണ്ടാവുമോയെന്ന് അറിയില്ലെന്നാണ് പ്രശാന്ത് ഒരു അഭിമുഖത്തിനിടെ പറഞ്ഞത്.