നായികയായി കൃതി ഷെട്ടി, രാഘവ് ജുയലും ഹരീഷ് കല്യാണും അടങ്ങുന്ന വൻ താരനിര, തെലുങ്ക് അരങ്ങേറ്റം കളറാക്കാൻ പ്രണവ് മോഹൻലാൽ

അഭിറാം മനോഹർ

ചൊവ്വ, 22 ഒക്‌ടോബര്‍ 2024 (19:19 IST)
Pranav Mohanlal
കൃതി ഷെട്ടിയുടെ നായകനായി തെലുങ്കില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി പ്രണവ് മോഹന്‍ലാല്‍. ജനതാ ഗാരേജ്, ദേവര എന്നീ സിനിമകളിലൂടെ മലയാളികള്‍ക്ക് കൂടി പ്രിയങ്കരനായ കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന അടുത്ത സിനിമയിലാണ് പ്രണവ് പ്രധാനവേഷത്തിലെത്തുന്നത്.കില്‍ എന്ന ബോളിവുഡ് സിനിമയിലൂടെ ശ്രദ്ധേയനായി മാറിയ രാഘവ് ജുയലും സിനിമയില്‍ ഒരു പ്രധാനവേഷത്തിലെത്തുന്നത്.
 
ഒരു റൊമാന്റിക് ആക്ഷന്‍ ജോണറില്‍ ഒരുങ്ങുന്ന സിനിമയില്‍ ഹരീഷ് കല്യാണ്‍, നിത്യാ മേനോന്‍,നവീന്‍ പോളി ഷെട്ടി,കാവ്യാ ഥാപ്പര്‍,കാശ്മീര ഷെട്ടി,ചേതന്‍ കുമാര്‍ കുടങ്ങി വലിയ താരനിര തന്നെ സിനിമയിലുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. അതേസമയം സിനിമയെ പറ്റിയുള്ള ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല. സിനിമയുടെ ഷൂട്ടിംഗ് അടുത്തവര്‍ഷം മുതല്‍ ആരംഭിക്കുമെന്നാണ് തെലുങ്ക് മീഡിയകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍