ഇനി 4 ദിവസം കൂടി,'പ്രകാശന്‍ പറക്കട്ടെ' തിയേറ്ററുകളിലേക്ക്

കെ ആര്‍ അനൂപ്

തിങ്കള്‍, 13 ജൂണ്‍ 2022 (12:58 IST)
ധ്യാന്‍ ശ്രീനിവാസന്‍ കഥ, തിരക്കഥ,സംഭാഷണം എഴുതി ഷഹദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പ്രകാശന്‍ പറക്കട്ടെ. സിനിമയ്ക്ക് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. റിലീസ് ഇനി നാല് ദിവസങ്ങള്‍ കൂടി ഉള്ളൂവെന്ന് അറിയിച്ചു കൊണ്ട് പുതിയ പോസ്റ്റര്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കി. ജൂണ്‍ 17ന് പ്രദര്‍ശനം ആരംഭിക്കും.
ദിലീഷ് പോത്തന്‍, മാത്യു തോമസ്, അജു വര്‍ഗീസ്, സൈജുകുറുപ്പ്, ധ്യാന്‍ ശ്രീനിവാസന്‍, നിഷ സാരങ്, ഗോവിന്ദ് പൈ, ശ്രീജിത്ത് രവി, സ്മിനു സിജോ എന്നിവരടങ്ങുന്ന താരനിര ചിത്രത്തിലുണ്ട്. വൈകാതെ തന്നെ സിനിമ പ്രേക്ഷകരിലേക്ക് എത്തും. 
 
ഛായാഗ്രഹണം ഗുരുപ്രസാദും എഡിറ്റിംഗ് രതിന്‍ രാധാകൃഷ്ണനും നിര്‍വഹിക്കുന്നു.മനു മഞ്ജിത്തിന്റെയും, ബി.കെ ഹരി നാരായണന്റെയും വരികള്‍ക്ക് ഷാന്‍ റഹ്‌മാനാണ് സംഗീതമൊരുക്കുന്നത്.
 
ഹിറ്റ് മേക്കേഴ്‌സ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ടിനു തോമസും, ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യം, അജു വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍