200 കോടി ബജറ്റ്,ഇനി മുതല്‍ സലാറിന്റെ അപ്ഡേറ്റുകള്‍ വിരല്‍ത്തുമ്പില്‍

കെ ആര്‍ അനൂപ്

ചൊവ്വ, 17 മെയ് 2022 (12:34 IST)
പ്രഭാസ് നായകനായെത്തുന്ന 'സലാറിന്റെ' ഔദ്യോഗിക ട്വിറ്റര്‍ പേജ് നിര്‍മാതാക്കള്‍ പുറത്തിറക്കി.ഇനി മുതല്‍, ചിത്രത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ സലാറിന്റെ നിര്‍മ്മാതാക്കള്‍ ആരാധകരെ അറിയിക്കും.  
കെജിഎഫ് ഫെയിം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സലാറിന് 200 കോടിയാണ് ബജറ്റ്. ചിത്രം 2023-ല്‍ പുറത്തിറങ്ങും. പ്രഭാസ് ശക്തമായ വേഷത്തില്‍ പ്രത്യക്ഷപ്പെടും, ശ്രുതി ഹാസനാണ് നായിക. 'സലാറി'ന്റെ 30 ശതമാനം ചിത്രീകരണം ഇതിനോടകം പൂര്‍ത്തിയാക്കിയെന്നാണ് റിപ്പോര്‍ട്ട്. ജഗപതി ബാബു, മധു ഗുരുസ്വാമി, ഈശ്വരി റാവു എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍