Ponniyin Selvan 2: റിലീസ് ദിവസം 30 കോടി,'പൊന്നിയിന്‍ സെല്‍വന്‍ 2' ആദ്യദിനം എത്ര നേടും ?

കെ ആര്‍ അനൂപ്

വെള്ളി, 28 ഏപ്രില്‍ 2023 (15:09 IST)
മണിരത്നത്തിന്റെ 'പൊന്നിയിന്‍ സെല്‍വന്‍ 2' തിയേറ്ററുകളില്‍ എത്തി. ചിത്രത്തിന് നല്ല അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. 3200-ലധികം സ്‌ക്രീനുകളിലാണ് സിനിമ റിലീസ് ചെയ്തത്, ടിക്കറ്റ് ബുക്കിംഗിലൂടെ ലോകമെമ്പാടുമായി 11 കോടി രൂപ പ്രീ-സെയില്‍സ് കളക്ഷന്‍ നേടിയതായി റിപ്പോര്‍ട്ടുണ്ട്.
 
റിലീസ് ദിവസം തന്നെ ചിത്രം 30 കോടി ഗ്രോസ് നേടുമെന്നാണ് ട്രേഡ് വിദഗ്ധര്‍ കണക്കുകൂട്ടുന്നത്.ചിത്രം യുഎസില്‍ പ്രീമിയര്‍ ചെയ്തതിന് ശേഷം 500K ഡോളര്‍ നേടിയതായി സിനിമാ നിര്‍മ്മാതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു. ആദ്യ ദിവസം തന്നെ ചിത്രം 30 കോടി കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ, കഴിഞ്ഞ വര്‍ഷം പൊന്നിയിന്‍ സെല്‍വന്‍ 1 റിലീസ് ചെയ്തപ്പോള്‍ ചിത്രം രണ്ട് ദിവസം കൊണ്ട് 80 കോടി നേടിയിരുന്നു.
 
 ചിത്രത്തിന്റെ ആദ്യ ഭാഗത്തേക്കാള്‍ മികച്ച സ്വീകരണമാണ് ആരാധകര്‍ നല്‍കുന്നതെന്നതിനാല്‍, 'പൊന്നിയിന്‍ സെല്‍വന്‍ 2' നേരത്തെയുള്ള എല്ലാ റെക്കോര്‍ഡുകളും തകര്‍ക്കുമെന്ന് പറയപ്പെടുന്നു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍