പീസയെ പ്രണയിച്ച പരിണീതി; പീസ കഴിക്കാന്‍ തോന്നിയാല്‍ അര്‍ധരാത്രിയിലും കാറെടുത്ത് പോകും

വെള്ളി, 22 ഒക്‌ടോബര്‍ 2021 (11:01 IST)
നമുക്കെല്ലാവര്‍ക്കും ചില ഭക്ഷണ സാധനങ്ങളോട് പ്രത്യേക താല്‍പര്യം ഉണ്ടായിരിക്കും. അത്തരം ഭക്ഷണ സാധനങ്ങള്‍ കഴിക്കാന്‍ തോന്നിയാല്‍ അത് കിട്ടുന്നതുവരെ നമുക്കൊരു സമാധാനം ഉണ്ടാകില്ല. ഇക്കാര്യത്തില്‍ സിനിമാ താരങ്ങളും വ്യത്യസ്തരല്ല. പീസ കഴിക്കാന്‍ തോന്നിയാല്‍ അത് പുലര്‍ച്ചെ ഒരു മണിക്ക് ആയാല്‍ പോലും സൂപ്പര്‍താരം പരിണീതി ചോപ്ര അടങ്ങിയിരിക്കില്ല. 
 
തന്റെ ആദ്യ പ്രണയം പീസയോട് ആണെന്ന് പരിണീതി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ബാക്കി എന്ത് കാര്യത്തിലും വിട്ടുവീഴ്ച ചെയ്യാന്‍ താന്‍ തയ്യാറാണെന്നും എന്നാല്‍ പീസയുടെ കാര്യത്തില്‍ അങ്ങനെയല്ലെന്നും പരിണീതി പറയുന്നു. പീസ കഴിക്കാന്‍ തോന്നിയാല്‍ അപ്പോള്‍ തന്നെ കിട്ടണം. അതിനായി എന്ത് റിസ്‌കും താന്‍ എടുക്കുമെന്നും പരിണീതി തുറന്നുപറഞ്ഞു. രാത്രി ഏറെ വൈകിയും പീസ കഴിക്കുന്ന ശീലം പരിണീതിക്കുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍