Oru Vadakkan Therottam Teaser: ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി ബിനുന്‍രാജ് സംവിധാനം ചെയ്യുന്ന 'ഒരു വടക്കന്‍ തേരോട്ടം' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കി. സരിഗമ മലയാളം യുട്യൂബ് ചാനലിലൂടെയാണ് ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. ഒരു മിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള ടീസറില്‍ നിന്ന് സിനിമ കോമഡിക്ക് പ്രാധാന്യം നല്‍കിയുള്ളതാണെന്ന് വ്യക്തമാണ്.
ഓപ്പണ്‍ ആര്‍ട്‌സ് ക്രിയേഷന്‍സ് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സനു അശോക് ആണ്. ധ്യാനിനു പുറമേ സുധീര്‍ പരവൂര്‍, ആനന്ദ്, രാജ് കപൂര്‍, വിജയകുമാര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ദില്‍ന രാമകൃഷ്ണന്‍, മാളവിക മേനോന്‍ എന്നിവരും അഭിനയിച്ചിരിക്കുന്നു.
കൈതപ്രം, ഹസീന എസ് കാനം എന്നിവരുടെ വരികള്‍ക്ക് സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ഹിറ്റ്‌മേക്കര്‍ ബേര്‍ണിയും അദ്ദേഹത്തിന്റെ മകന്‍ ടാന്‍സനും ചേര്‍ന്നാണ്. ഛായാഗ്രഹണം - പവി കെ പവന്‍. സൂര്യ എസ് സുബാഷ്, ജോബിന്‍ വര്‍ഗീസ് എന്നിവരാണ് കോ-പ്രൊഡ്യൂസേഴ്‌സ്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് - പബ്ലിസിറ്റി ഐഡിയ, പിആര്‍ഒ - ഐശ്വര്യ രാജ്.