Odum Kuthira Chaadum Kuthira First Day Response: ഫഹദും കല്യാണിയും ചിരിപ്പിക്കുമോ? 'ഓടും കുതിര ചാടും കുതിര' ആദ്യ പ്രതികരണങ്ങള്‍ അറിയാം

രേണുക വേണു

വെള്ളി, 29 ഓഗസ്റ്റ് 2025 (10:26 IST)
OKCK

Odum Kuthira Chaadum Kuthira Theater Response: ആഷിക് ഉസ്മാന്‍ നിര്‍മിക്കുന്ന അല്‍ത്താഫ് സലിം ചിത്രം 'ഓടും കുതിര ചാടും കുതിര' തിയറ്ററുകളില്‍. സംവിധാനത്തിനൊപ്പം രചനയും അല്‍ത്താഫ് തന്നെ. ഫഹദ് ഫാസില്‍, കല്യാണി പ്രിയദര്‍ശന്‍, വിനയ് ഫോര്‍ട്ട്, രേവതി പിള്ള, ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍, സുരേഷ് കൃഷ്ണ, നിരഞ്ജന അനൂപ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 
 
കോമഡി ഴോണറില്‍ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കല്യാണി-ഫഹദ് കോംബോ പ്രേക്ഷകരെ രസിപ്പിക്കുമോ എന്നറിയാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങള്‍ വെബ് ദുനിയ മലയാളത്തിലൂടെ അറിയാം. 
 
ജിന്റോ ജോര്‍ജ് ആണ് ഛായാഗ്രഹണം. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ജസ്റ്റിന്‍ വര്‍ഗീസ്. രണ്ടര മണിക്കൂറാണ് സിനിമയുടെ ദൈര്‍ഘ്യം. ഒരു വിവാഹം പശ്ചാത്തലമാക്കിയാണ് സിനിമയുടെ കഥ വികസിക്കുന്നത്. ബ്ലാക്ക് ഹ്യൂമറിനും ചിത്രത്തില്‍ പ്രാധാന്യമുണ്ടെന്നാണ് അപ്‌ഡേറ്റുകളില്‍ നിന്ന് മനസിലാകുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍