Nivin pauly: കാർത്തിയുടെ വില്ലനാകാൻ ഇല്ല, ചിത്രത്തിൽനിന്നു പിന്മാറി നിവിൻ പോളി

നിഹാരിക കെ.എസ്

വെള്ളി, 22 ഓഗസ്റ്റ് 2025 (15:53 IST)
വിനീത് ശ്രീനിവാസന്റെ മലർവാടി ആർട്സ് ക്ലബ്ബിലൂടെ സിനിമയുടെ മായിക ലോകത്തേക്ക് എത്തിയ നടനാണ് നിവിൻ പോളി. ഇപ്പോൾ മലയാളത്തിൽ മാത്രമല്ല തമിഴകത്തും സജീവമായിരിക്കുകയാണ് നിവിൻ. തമിഴിൽ ബെൻസ് എന്ന ചിത്രമാണ് നടന്റേതായി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം.
 
കാർത്തി നായകനായെത്തുന്ന പുതിയ ചിത്രം മാർഷലിലും നിവിൻ വില്ലനായി എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. പീരിയോഡിക് ആക്ഷൻ ത്രില്ലറായാണ് മാർഷൽ ഒരുങ്ങുന്നത്. നായകനൊപ്പം തുല്യപ്രാധാന്യമുള്ള വേഷത്തിലാണ് നിവിൻ എത്തുന്നതെന്നും മാർഷലിന്റെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു.
 
എന്നാൽ ചിത്രത്തിൽ നിന്ന് നിവിൻ ഇപ്പോൾ പിന്മാറി എന്നാണ് പുറത്തുവരുന്ന വിവരം. ഡേറ്റ് പ്രശ്നങ്ങൾ കാരണമാണ് നിവിൻ ചിത്രത്തിൽ നിന്ന് പിന്മാറിയതെന്നാണ് റിപ്പോർട്ടുകൾ. നിവിന് പകരം തെലുങ്ക് നടൻ ആദി പിനിഷെട്ടി ആയിരിക്കും ചിത്രത്തിന്റെ ഭാ​ഗമാകുക എന്നും വിവരമുണ്ട്.
 
ടാനക്കാരൻ എന്ന ചിത്രത്തിന് ശേഷം തമിഴ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാർഷൽ. ഡ്രീം വാരിയർ പിക്ചേഴ്സ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നാ​ഗർകോവിൽ, രാമേശ്വരം തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം. കല്യാണി പ്രിയദർശൻ ആണ് ചിത്രത്തിലെ നായിക. സത്യരാജ്, പ്രഭു, ജോൺ കൊക്കൻ, ലാൽ, ഈശ്വരി റാവു എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍