ഫഹദ് വീട്ടില്‍ വിശ്രമത്തില്‍, പുതിയ വിവരങ്ങള്‍ പങ്കുവെച്ച് നസ്രിയ

കെ ആര്‍ അനൂപ്

ചൊവ്വ, 9 മാര്‍ച്ച് 2021 (12:36 IST)
'മലയന്‍കുഞ്ഞ്' ഷൂട്ടിങ്ങിനിടെ നടന്‍ ഫഹദ് ഫാസിലിന് പരിക്കേറ്റിരുന്നു. മാര്‍ച്ച് രണ്ടിന് ആയിരുന്നു സംഭവം നടന്നത്. അദ്ദേഹത്തിന്റെ മൂക്കിന്‍ ആയിരുന്നു പരിക്ക്. ഇപ്പോള്‍ ഫഹദ് വീട്ടിലാണ്. അപകടത്തിനു ശേഷം തന്റെ ആരോഗ്യം വീണ്ടെടുക്കുന്ന ഫഹദിന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് നസ്രിയ. 'എല്ലാം ശെരിയാകുന്നു'-എന്നാണ് നടി പറഞ്ഞത്.
 
ഫഹദിന് പരിക്കേറ്റതോടെ 'മലയന്‍കുഞ്ഞ്' ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഒരു വീടിന്റെ സെറ്റ് ഷൂട്ടിങ്ങിനു വേണ്ടി നിര്‍മ്മിച്ചിരുന്നു. അത് വെള്ളത്തില്‍ ഒലിച്ചു പോകുന്നതായി ഒരു സീനുണ്ട്. ഈ രംഗം ചിത്രീകരിക്കുന്നതിനിടെ ചിത്രീകരിക്കുന്നതിനിടയില്‍ വീടിനു മുകളില്‍ നിന്നും ഫഹദ് താഴേക്ക് വീഴുകയായിരുന്നു എന്നാണ് വിവരം. സര്‍വൈവല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന സിനിമയില്‍ രജിഷ വിജയന്‍ ആണ് നായികയായെത്തുന്നത്.
 
സീ യു സൂണ്‍ സംവിധായകന്‍ മഹേഷ് നാരായണന്റെതാണ് തിരക്കഥ. അദ്ദേഹം തന്നെയാണ് ഛായാഗ്രഹണവും നിര്‍വഹിക്കുന്നത്. ഫാസില്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍