മണിപ്പൂരിലെ ഇംഫാലിലെ ഖുമാൻ ലംപക്കിലുള്ള ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. ബോളിവുഡ് താരങ്ങളടക്കം ഫിനാലെയ്ക്കായി എത്തിയിരുന്നു. ബോളിവുഡ് താരങ്ങളായ കാർത്തിക് ആര്യനും അനന്യ പാൻഡെയും സ്റ്റേജിൽ പെർഫോമൻസുകളുമായെത്തി. മുൻ ജേതാക്കളായ സിനി ഷെട്ടി,റൂബൽ ഷെഖാവത്,ഷിനതാ ചൗഹാൻ,മാനസ വാാരണാസി,മണിക ഷിയോകാന്ദ് തുടങ്ങിയ മുൻ വിജയികളും ചടങ്ങിനെത്തിയിരുന്നു.