എ.ആര്‍.റഹ്മാനെ അറിയില്ലെന്ന് നന്ദമുരി ബാലകൃഷ്ണ; ഭാരതരത്‌ന തന്റെ അച്ഛന്റെ കാല്‍വിരലിലെ നഖത്തിനു തുല്യമെന്നും താരം

ബുധന്‍, 21 ജൂലൈ 2021 (14:31 IST)
വിവാദ പരാമര്‍ശങ്ങള്‍ നടത്തി സ്ഥിരം വെട്ടിലാകുന്ന താരമാണ് തെലുങ്ക് നടന്‍ നന്ദമുരി ബാലകൃഷ്ണ. എ.ആര്‍.റഹ്മാനെ അറിയില്ലെന്ന് പറഞ്ഞാണ് നന്ദമുരി ഇത്തവണ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത്. കൂടാതെ ഭാരതത്തിലെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന പുരസ്‌കാരത്തെ നന്ദമുരി അവഹേളിക്കുകയും ചെയ്തു. 
 
'എ.ആര്‍.റഹ്മാന്‍ എന്നു വിളിക്കുന്ന ഒരാള്‍ ഓസ്‌കര്‍ അവാര്‍ഡ് നേടിയതായി ഞാന്‍ കേട്ടു. ഈ റഹ്മാന്‍ ആരാണെന്ന് എനിക്കറിയില്ല. ആരാണ് എ.ആര്‍.റഹ്മാന്‍,' നന്ദമുരി ചോദിച്ചു. 
 
അവാര്‍ഡുകളെല്ലാം തന്റെ കാലിനു തുല്യമാണെന്നും നന്ദമുരി പറഞ്ഞു. തെലുങ്ക് സിനിമയ്ക്ക് തന്റെ കുടുംബം നല്‍കിയ സംഭാവനയ്ക്ക് തുല്യമല്ല ഒരു അവാര്‍ഡ് എന്നും അദ്ദേഹം പറഞ്ഞു. 'ഭാരതരത്ന ഒക്കെ എന്റെ അച്ഛന്റെ കാല്‍വിരലിലെ നഖത്തിനു സമം. എന്റെ അച്ഛനോ കുടുംബമോ അല്ല അവാര്‍ഡുകളാണ് മോശം,' എന്നാണ് ബാലകൃഷണയുടെ വാക്കുകള്‍. ഒരു പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം വിവാദ പരാമര്‍ശം നടത്തിയിരിക്കുന്നത്. ഹോളിവുഡ് സംവിധായകന്‍ ജെയിംസ് കാമറൂണുമായി നന്ദമുരി സ്വയം താരതമ്യപ്പെടുത്തുകയും ചെയ്തു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍