റിലീസ് പ്രഖ്യാപിച്ച് ഒമര്‍ ലുലുവിന്റെ 'നല്ല സമയം'; ട്രെയിലര്‍ ഡേറ്റ്

കെ ആര്‍ അനൂപ്

ചൊവ്വ, 1 നവം‌ബര്‍ 2022 (10:09 IST)
ഒമര്‍ ലുലുവിന്റെ 6-ാമത്തെ സിനിമയാണ് നല്ല സമയം. സിനിമയുടെ വിശേഷങ്ങളുമായി സംവിധായകന്‍ എത്തി. തന്റെ ആദ്യ സിനിമയായ ഹാപ്പി വെഡിങ് ഷൂട്ടിംഗ് തുടങ്ങിയ ദിവസമായ നവംബര്‍ 18ന് നല്ല സമയം റിലീസ് ചെയ്യാന്‍ സംവിധായകന്‍ തീരുമാനിച്ചു.
 
നവംബര്‍ 12ന് 8 മണിക്ക് ട്രെയിലര്‍ പുറത്തുവരും. 
 
ഹാപ്പി വെഡിങ് എന്ന ചിത്രത്തില്‍ സ്‌പോട്ട് എഡിറ്ററായി വന്ന രതിന്‍ രാധാകൃഷ്ണനാണ് നല്ല സമയത്തിന്റെ എഡിറ്റര്‍.
 
വിജീഷ്, ജയരാജ് വാരിയര്‍ തുടങ്ങിയവരുംഒമര്‍ ലുലുവിന്റെ നല്ല സമയം എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍