'നല്ല സമയം'; ഭാര്യ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ സന്തോഷവാര്‍ത്ത പങ്കിട്ട് ഒമര്‍ ലുലു

ശനി, 1 ഒക്‌ടോബര്‍ 2022 (12:41 IST)
മകള്‍ പിറന്ന സന്തോഷവാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് സംവിധായകന്‍ ഒമര്‍ ലുലു. ഭാര്യ റിന്‍ഷി പെണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയിരിക്കുന്നതെന്ന് ഒമര്‍ കുറിച്ചു. ഒമര്‍-റിന്‍ഷി ദമ്പതികള്‍ക്ക് മൂന്നാമത്തെ കുഞ്ഞാണ് ഇപ്പോള്‍ പിറന്നിരിക്കുന്നത്. 
 
'നല്ല സമയം, പെണ്‍കുഞ്ഞ്. സുഖപ്രസവം. ഉമ്മയും മോളും സുഖമായി ഇരിക്കുന്നു' ഒമര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by OMAR LULU (@omar_lulu_)

ഭാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ആകാന്‍ പോകുന്ന വിവരം കഴിഞ്ഞ ദിവസം ഒമര്‍ പങ്കുവെച്ചിരുന്നു. 'ഭാര്യ റിന്‍ഷിയെ ഇന്ന് അഡ്മിറ്റ് ചെയ്തു മുന്നാമത്തെ പ്രസവത്തിനു അങ്ങനെ വീണ്ടും ഞാന്‍ പപ്പയാവുന്നു എല്ലാവരുടെയും പ്രാര്‍ത്ഥന വേണം' എന്ന കുറിപ്പോടെയാണ് ഒമര്‍ ഈ കാര്യം പങ്കുവെച്ചത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍