ഫെജോ സിനിമയിലേക്ക്,കാത്തുവെച്ച സര്‍പ്രൈസ് പുറത്തുവിട്ട് താരം

കെ ആര്‍ അനൂപ്

ശനി, 12 ഫെബ്രുവരി 2022 (14:57 IST)
ഫെജോ സിനിമയിലേക്ക്. ടോവിനോ തോമസിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന നാരദന്‍ എന്ന ചിത്രത്തിലൂടെയാണ് താരം അരങ്ങേറ്റം കുറിക്കുന്നത്. മുടിയന്‍ എന്നാണ് ഫെജോ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.ജനുവരി 27ന് പ്രദര്‍ശനത്തിന് എത്തേണ്ടിയിരുന്ന സിനിമയായിരുന്നു. എന്നാല്‍ നാരദന്‍ വൈകാതെ തന്നെ പ്രേക്ഷകരിലേക്ക് എത്തും എന്നാണ് വിവരം.
 
'അങ്ങനെ സ്വപ്നം കണ്ടു നടന്ന ആ വലിയ മോഹം കൂടി സത്യമാകുന്നു. ഒരുപാട് കാലമായി ലോകത്തോട് പറയാന്‍ കൊതിച്ച്, കാത്തുവെച്ച സര്‍പ്രൈസ് ഇന്ന് reveal ചെയ്യുകയാണ്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന, ടോവിനോ തോമസ്, അന്ന ബെന്‍ എന്നിവര്‍ മുഖ്യ കഥാപാത്രങ്ങള്‍ ആയി എത്തുന്ന, നാരദന്‍ എന്ന സിനിമയിലൂടെ നമ്മുടെ സിനിമാ അഭിനയ സ്വപ്നങ്ങള്‍ക്കും ചിറകു വെയ്ക്കുകയാണ്...'- ഫെജോ കുറിച്ചു.
 
ഫെജോ എന്നറിയപ്പെടുന്ന ഫെബിന്‍ ജോസഫ് കൊച്ചിയില്‍ നിന്നുള്ള ഒരു റാപ്പര്‍/ഗാനരചയിതാവാണ്.റാഫ്താര്‍, സുഷിന്‍ ശ്യാം, ജേക്‌സ് ബിജോയ്, രാഹുല്‍ രാജ് എന്നിവരുള്‍പ്പെടെയുള്ള സംഗീതസംവിധായകര്‍ക്കൊപ്പം ഫെജോ പ്രവര്‍ത്തിച്ചിട്ടുണ്ട്.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by FEJO (@officialfejo)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍