മുരളിക്ക് 'കാരിരുമ്പ്' എന്ന ഇരട്ടപ്പേര് വീഴാന്‍ കാരണം ഇതാണ്

തിങ്കള്‍, 5 ജൂലൈ 2021 (11:27 IST)
മലയാള സിനിമയില്‍ ഒട്ടേറെ കരുത്തുറ്റ കഥാപാത്രങ്ങള്‍ അഭിനയിച്ചുഫലിപ്പിച്ച താരമാണ് നടന്‍ മുരളി. സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെ വില്ലനായി മുരളി എത്തിയപ്പോള്‍ നായകന്‍മാര്‍ പോലും കാഴ്ചക്കാരായി. മുരളിക്ക് ഒരു കളിപ്പേരുണ്ടായിരുന്നു സിനിമാ സുഹൃത്തുക്കള്‍ക്കിടയില്‍. 'കാരിരുമ്പ്' എന്നാണ് സിനിമയിലുള്ളവര്‍ ഒരുകാലത്ത് മുരളിയെ വിളിച്ചിരുന്നത്. ഇതിനു പിന്നില്‍ ഒരു കാരണവുമുണ്ട്. സംവിധായകന്‍ ലോഹിതദാസാണ് മുരളിയുടെ ഇരട്ടപ്പേരിനെ കുറിച്ച് പണ്ട് വെളിപ്പെടുത്തിയത്. 
 
ലോഹിതദാസ് തിരക്കഥ രചിച്ച ആധാരം എന്ന സിനിമയ്ക്ക് ശേഷമാണ് മുരളിക്ക് കാരിരുമ്പ് എന്ന കളിപ്പേര് വീണത്. ആധാരം എന്ന ചിത്രത്തിന്റെ പോസ്റ്ററില്‍ ഒരു ക്യാപ്ഷനുണ്ട്. അത് ഇങ്ങനെയാണ്; 'കാരിരുമ്പിന്റെ കരുത്തുമായ് ഒരു നായകന്‍.' ഇതാണ് പില്‍ക്കാലത്ത് എല്ലാവരും മുരളിയെ കാരിരുമ്പ് എന്ന് വിളിക്കാന്‍ കാരണമെന്ന് ലോഹിതദാസ് അന്ന് പറഞ്ഞിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍