Mohanlal: സ്‌ത്രൈണഭാവത്തില്‍ മോഹന്‍ലാല്‍; സംവിധാനം 'തുടരും' ചിത്രത്തിലെ ജോര്‍ജ് സാര്‍ (വീഡിയോ)

രേണുക വേണു

വെള്ളി, 18 ജൂലൈ 2025 (19:30 IST)
Mohanlal - Vinsmera Ad

Mohanlal: സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി നടന്‍ മോഹന്‍ലാലിന്റെ പുതിയ പരസ്യം. 'വിന്‍സ്‌മേര ജ്വല്‍സി'നു വേണ്ടിയുള്ള പരസ്യത്തില്‍ സ്‌ത്രൈണഭാവത്തില്‍ ലാലേട്ടനെ കാണാം. 
 
'തുടരും' സിനിമയിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ് വര്‍മയാണ് പരസ്യത്തിന്റെ സംവിധായകന്‍. പ്രകാശ് വര്‍മയുടെ നിര്‍വാണ ഫിലിംസുമായി ആദ്യമായാണ് ലാല്‍ കൈകോര്‍ക്കുന്നത്. 


'ആരും കൊതിച്ചുപോകും' എന്ന ടാഗ് ലൈനില്‍ മോഹന്‍ലാല്‍ ഒരു നെക്ലേസ് ധരിക്കുന്നതും കണ്ണാടിയില്‍ നോക്കി സ്‌ത്രൈണ ഭാവത്തില്‍ ചുവടുവയ്ക്കുന്നതുമാണ് പരസ്യത്തിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗം. നിമിഷനേരം കൊണ്ടാണ് പരസ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍