25 ദിവസത്തിൽ 100 കോടി കളക്ഷൻ തൊട്ട് നേര്, അന്യഭാഷകളിലേക്ക് റിമേയ്ക്കുകൾ ഒരുങ്ങുന്നു

അഭിറാം മനോഹർ
തിങ്കള്‍, 15 ജനുവരി 2024 (13:47 IST)
ജീത്തുജോസഫ് മോഹന്‍ലാല്‍ ചിത്രമായ നേര് 25 ദിവസങ്ങള്‍ കൊണ്ട് 100 കോടി ക്ലബില്‍. രാജ്യത്തെ 500 തിയേറ്ററുകളിലും ഇന്ത്യയ്ക്ക് പുറത്തായി 400 തിയേറ്ററുകളിലുമാണ് സിനിമ റിലീസായത്. ഒടിടി അവകാശവും ടിവി അവകാശവും കണക്കാക്കാതെയാണ് സിനിമ 100 കോടിയുടെ ബിസിനസ് നടത്തിയത്. സിനിമയുടെ വമ്പന്‍ വിജയത്തെ തുടര്‍ന്ന് നേര് അന്യഭാഷകളിലേയ്ക്ക് റീമെയ്ക്ക് ചെയ്യുന്നത് പരിഗണനയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ആന്റണി പെരുമ്പാവൂരും മകന്‍ ആഷിഖ് ജോ ആന്റണിയും ചേര്‍ന്ന് സിനിമ മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷകളിലും നിര്‍മിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി തമിഴിലെയും തെലുങ്കിലെയും കന്നഡയിലെയും പ്രമുഖ നിര്‍മാതാക്കളുമായി കൈകോര്‍ക്കും. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബാറോസും ആന്റണിയുടെ മകനായ ആഷിഖ് ആണ് വിതരണം നടത്തുന്നത്.
 
ക്രിസ്മസ് റിലീസായി ഡിസംബര്‍ 21നാണ് സിനിമ തിയേറ്ററുകളിലെത്തിയത്. 2023ലെ അവസാന മലയാളം ഹിറ്റ് എന്ന ടാഗ്ലൈന്‍ സ്വന്തമാക്കാനും സിനിമയ്ക്കായി. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരായിരുന്നു സിനിമയുടെ നിര്‍മാതാവ്. ആഷിഖ് ജോ ആന്റണിയായിരുന്നു സിനിമയുടെ സഹനിര്‍മാതാവ്.

അനുബന്ധ വാര്‍ത്തകള്‍

Next Article