മോഹൻലാലിന്റെ ജനതാ ഗാരേജിന്റെ ടീസറെത്തി

വ്യാഴം, 7 ജൂലൈ 2016 (09:06 IST)
മോഹൻലാലിന്റെ തെലുങ്ക് ചിത്രമായ ജനതാ ഗരേജിന്റെ ടീസറെത്തി. 34 സെക്കന്റുള്ള ടീസറിന്റെ അവസാനഭാഗത്താണ് മോഹൻലാലിനെ കാണിക്കുന്നത്. ജൂനിയർ എൻടിആർ നായകനാകുന്ന ചിത്രത്തിൽ ടീസറിലും അദ്ദേഹത്തിന് തന്നെയാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. മോഹൻലാലിനെ ബിഗ് ബജറ്റ് ചിത്രമാണ് ജനതാ ഗാരേജ്.
 
മോഹൻലാലിനൊപ്പം മലയാളത്തിൽ നിന്നും ഉണ്ണി മുകുന്ദന്‍, നിത്യാ മേനോന്‍, റഹ്മാൻ  എന്നിവരും ചിത്രത്തിലുണ്ട്. സമാന്തയാണ് നായിക. കൊരട്ടാല ശിവയാണ് സംവിധാനം. മനമാന്തെ എന്ന മറ്റൊരു തെലുങ്ക് ചിത്രത്തിലും മോഹൻലാൽ അഭിനയിക്കുന്നുണ്ട്. 

വെബ്ദുനിയ വായിക്കുക