മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്. ഗ്രാവിറ്റി ഇല്യൂഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചിത്രീകരിക്കുന്ന രംഗങ്ങളാണ് പുറത്തിറങ്ങിയത്.
മൈഡിയര്‍ കുട്ടിച്ചാത്തന് ശേഷം ഗ്രാവിറ്റി ഇല്യൂഷന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ചിത്രമെന്ന പ്രത്യേകത ബറോസിനുണ്ട്.
കോട്ടയ്ക്ക് സമാനമായ ഒരു കെട്ടിടത്തില്‍ നില്‍ക്കുന്നതും അതിന്റെ ഭിത്തിയില്‍ നടക്കുന്നതുമൊക്കെയാണ് ചിത്രങ്ങളില്‍ കാണാന്‍ സാധിക്കുന്നത്.
ജിജോയുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് വമ്പന്‍ റിലീസായാണ് പുറത്തിറങ്ങുക. ഡി ഗാമയുടെ നിധി കാക്കുന്ന ബറോസ് എന്ന ഭൂതമായാണ് മോഹന്‍ലാല്‍ ബറോസില്‍ എത്തുക. 3 ഡിയിലാണ് ചിത്രം ഒരുങ്ങുന്നത്.