പിതാവിന്റെ വിയോഗത്തില്‍ ഹൃദയം തകരുന്ന വേദനയോടെ നടി മിയ. വീട്ടിലെ സന്തോഷങ്ങള്‍ക്കൊടുവിലാണ് മിയ ജോര്‍ജ്ജിന്റെ പിതാവ് പ്രവിത്താനം തുരുത്തിപ്പള്ളില്‍ ജോര്‍ജ് ജോസഫ് (75) മരണത്തിനു കീഴടങ്ങിയത്. ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഈയിടെയാണ് നടി മിയ തന്റെ വിവാഹവാര്‍ഷികവും മകന്‍ ലൂക്കയുടെ മാമ്മോദീസയും ആഘോഷിച്ചത്. ഈ ആഘോഷങ്ങള്‍ക്കിടയിലെല്ലാം പിതാവ് ജോര്‍ജ് ജോസഫ് മിയയുടെ കുടുംബത്തിനൊപ്പം ഉണ്ടായിരുന്നു. മകന്‍ ലൂക്കയെ പിതാവ് ലാളിക്കുന്നതിന്‍രെ ചിത്രങ്ങളും വീഡിയോയും മിയ തന്നെ പങ്കുവെച്ചിരുന്നു. ഈ സന്തോഷത്തിനൊടുവിലാണ് പിതാവിന്റെ മരണവാര്‍ത്ത മിയയെ തേടിയെത്തിയത്. മിയയുടെ വിവാഹ ചടങ്ങുകളുടെ വീഡിയോയില്‍ വളരെ സന്തോഷവാനായി നില്‍ക്കുന്ന പിതാവിനെയും കാണാം.