'മരണമാസ്' വരുന്നു, നായകന്‍ ബേസില്‍, ചിത്രീകരണം മട്ടാഞ്ചേരിയില്‍ ആരംഭിച്ചു

കെ ആര്‍ അനൂപ്

ഞായര്‍, 4 ഓഗസ്റ്റ് 2024 (11:44 IST)
ടോവിനോ തോമസ് നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് മരണമാസ്. സിനിമയുടെ ചിത്രീകരണം ശനിയാഴ്ചയാണ് ആരംഭിച്ചത്.നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ദിന ഷൂട്ടിംഗ് മട്ടാഞ്ചേരി ബസാര്‍ റോഡിലെ നികുതി വകുപ്പിന്റെ ഓഫീസിലായിരുന്നു നടന്നത്.രാജേഷ് മാധവനും ഏതാനും ജൂനിയര്‍ കലാകാരന്മാരും രംഗം ടീം ചിത്രീകരിച്ചു.
 
ഓഗസ്റ്റ് ഏഴിന് ബേസില്‍ ഷൂട്ടിംഗ് സംഘത്തിനൊപ്പം ചേരും.പുതുമുഖം അനിഷ്മ അനില്‍കുമാറാണ് നായിക. ബാബു ആന്റണി, സുരേഷ് കൃഷ്ണ, സിജു സണ്ണി, പുലിയാനം പൗലോസ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.പൂര്‍ണ്ണമായും ഡാര്‍ക്ക് ഹ്യൂമര്‍ ജോണറിലാണ് സിനിമ ഒരുങ്ങുന്നത്.
 
ടൊവിനോ തോമസ് പ്രൊഡക്ഷന്‍സ് ഇന്‍ അസ്സോസിയേഷന്‍ വിത്ത് വേള്‍ഡ് വൈഡ് ഫിലിംസിന്റെ ബാനറില്‍ ടിങ്സ്റ്റണ്‍ തോമസ്, ടൊവിനോ തോമസ്, തന്‍സീര്‍ സലാം, റാഫേല്‍ പൊഴാലിപ്പറമ്പില്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍