അമ്മയെ പോലെ സുന്ദരി, ഗ്ലാമർ ലുക്കിൽ കുഞ്ഞാറ്റ: ചിത്രങ്ങൾ വൈറൽ

Webdunia
ബുധന്‍, 6 ഡിസം‌ബര്‍ 2023 (15:34 IST)
താരപുത്രിമാരുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ഏറ്റെടുക്കുക പതിവാണ്. ജയറാമിന്റെ മകള്‍ മാളവിക, ദിലീപിന്റ മകള്‍ മീനാക്ഷി തുടങ്ങിയവരുടെയെല്ലാം ചിത്രങ്ങള്‍ ഇത്തരത്തില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ തന്റെ സാമൂഹിക മാധ്യമ ഹാന്‍ഡിലില്‍ ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും മകളായ കുഞ്ഞാറ്റ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by तेजा



തിന്‍ സ്ട്രാപ്പും വൈഡ് നെകുമുള്ള കറുത്ത ഗൗണ്‍ ധരിച്ചാണ് കുഞ്ഞാറ്റയുടെ ചിത്രങ്ങള്‍. അമ്മയെ പോലെ തന്നെ സുന്ദരിയായിട്ടുണ്ടെന്നാണ് കുഞ്ഞാറ്റയുടെ ചിത്രങ്ങള്‍ക്ക് കീഴില്‍ ആളുകള്‍ കമന്റ് ചെയ്യുന്നത്. കുഞ്ഞാറ്റയ്ക്ക് സിനിമയിലെത്താന്‍ സമയമായെന്നും പ്രേക്ഷകര്‍ പറയുന്നു. നിലവില്‍ വിദേശത്ത് പഠനത്തിലാണ് കുഞ്ഞാറ്റ എങ്കിലും നാട്ടിലെ ആഘോഷങ്ങള്‍ക്കെല്ലാം കുഞ്ഞാറ്റ എത്താറുണ്ട്. നേരത്തെ ചെന്നൈയില്‍ ഉര്‍വശിയുടെ വീട്ടിലെത്തിയ ചിത്രങ്ങള്‍ കുഞ്ഞാറ്റ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article