' അച്ഛന് കാന്‍സര്‍ ആയിരുന്നു. തൊണ്ടയിലായിരുന്നു അര്‍ബുദം. കീമോയും റേഡിയേഷനുമെല്ലാം കഴിയുമ്പോള്‍ സ്വാഭാവികമായി തൈറോയ്ഡില്‍ വ്യതിയാനം വരും. അത് ശരീരം മെലിയാന്‍ കാരണമായി. അച്ഛന്‍ ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണ്,' നിരഞ്ജ് പറഞ്ഞു. മോഹന്‍ലാല്‍ ചിത്രം 'തുടരും' ആണ് മണിയന്‍പിള്ള രാജുവിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഈ സിനിമ അച്ഛന്റെ ഗംഭീര തിരിച്ചുവരവ് ആയിരിക്കുമെന്നും നിരഞ്ജ് പറഞ്ഞു.
ഈയടുത്ത് ഒരു വിവാഹ റിസപ്ഷനു എത്തിയപ്പോഴാണ് മണിയന്‍പിള്ള രാജുവിന്റെ ആരോഗ്യത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്കു തുടക്കം കുറിച്ചത്. വളരെ ക്ഷീണിതനായാണ് താരത്തെ ചിത്രങ്ങളിലും വീഡിയോയിലും കണ്ടത്. ഇതിനു പിന്നാലെ താരത്തിനു മാരക അസുഖം ആണെന്നും ശബ്ദം പോലും നഷ്ടമായിരിക്കുകയാണെന്നും ചില പ്രചരണങ്ങള്‍ നടന്നു. ഇത്തരം പ്രചരണങ്ങളോടു പ്രതികരിക്കുകയായിരുന്നു നിരഞ്ജ്.