വീട്ടിലെ പുതിയ അംഗം; പോര്‍ഷെ 911 സ്‌പോര്‍ട്‌സ് കാര്‍ സ്വന്തമാക്കി മംമ്ത മോഹന്‍ദാസ്, വില കേട്ട് ഞെട്ടി ആരാധകര്‍

വെള്ളി, 24 സെപ്‌റ്റംബര്‍ 2021 (10:18 IST)
ആഡംബര സ്‌പോര്‍ട്‌സ് കാര്‍ സ്വന്തമാക്കി തെന്നിന്ത്യന്‍ നടി മംമ്ത മോഹന്‍ദാസ്. പോര്‍ഷെ ബ്രാന്‍ഡിന്റെ 911 സ്‌പോര്‍ട്‌സ് കാറാണ് മംമ്ത വാങ്ങിയത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. വീട്ടിലെ പുതിയ അംഗം എന്നു വിശേഷിപ്പിച്ചാണ് മംമ്ത പുതിയ കാര്‍ അവതരിപ്പിച്ചിരിക്കുന്നത്. 
 
പോര്‍ഷെ 911 കരീറ എസ് സ്‌പോര്‍ട്‌സ് കാറിന് രണ്ട് കോടി മുതല്‍ മൂന്ന് കോടി വരെ വിലയുള്ള ആഡംബര കാര്‍ ആണ്. വര്‍ഷങ്ങളായുള്ള തന്റെ കാത്തിരിപ്പാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നതെന്ന് മംമ്ത പറഞ്ഞു. മാതാപിതാക്കള്‍ക്കൊപ്പമെത്തിയാണ് താരം കാര്‍ സ്വന്തമാക്കിയത്. മഞ്ഞ നിറത്തിലുള്ള പോര്‍ഷെ 911 കാണാനും സുന്ദരമാണ്. പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗതയിലേക്ക് എത്താന്‍ വെറും 2.5 സെക്കന്‍ഡ് മാത്രമാണ് ഈ കാറിനു വേണ്ടത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍