ലാല്‍ ജോസിന്റെ 'മ്യാവൂ' ഉടന്‍ എത്തുമെന്ന് സൗബിന്‍, ലൊക്കേഷന്‍ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

വ്യാഴം, 23 സെപ്‌റ്റംബര്‍ 2021 (17:00 IST)
ലാല്‍ ജോസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് മ്യാവൂ. അടുത്തിടെ ചിത്രീകരണം പൂര്‍ത്തിയായ സിനിമയിലെ പുതിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടന്‍ സൗബിന്‍. ഇതുവരെ കാണാത്ത പുതിയ രൂപത്തിലാണ് നടനെ കാണാനാകുന്നത്. ചിത്രം ഉടനെ എത്തുമെന്നും സൗബിന്‍ പറയുന്നു.  
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Soubin Shahir (@soubinshahir)

മംത മോഹന്‍ദാസും സൗബിനും തങ്ങളുടെ ഭാഗങ്ങളുടെ ഡബ്ബിങ് അടുത്തിടെ പൂര്‍ത്തിയാകുന്നു.ടൈറ്റില്‍ കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് 'മ്യാവൂ'. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ സിനിമയില്‍ പൂച്ചയ്ക്കും റോള്‍ ഉണ്ട്.
 
അറബികഥ, ഡയമണ്ട് നെക്ലെയ്‌സ്, വിക്രമാദിത്യന്‍ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ഡോ ഇഖ്ബാല്‍ കുറ്റിപ്പുറവുമായി സംവിധായകന്‍ ലാല്‍ജോസ് വീണ്ടും ഒന്നിക്കുമ്പോള്‍ പ്രതീക്ഷകള്‍ വലുതാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍