മമ്മൂട്ടി-സുല്‍ഫത്ത് നിക്കാഹ് ഫോട്ടോ കണ്ടിട്ടുണ്ടോ? പരമ്പരാഗത മുസ്ലിം രീതിയില്‍ നടന്ന വിവാഹം
വെള്ളി, 6 മെയ് 2022 (11:46 IST)
മമ്മൂട്ടി-സുല്‍ഫത്ത് ദമ്പതികളുടെ 43-ാം വിവാഹ വാര്‍ഷികമാണ് ഇന്ന്. 1979 മേയ് ആറിനാണ് ഇരുവരും വിവാഹിതരായത്.
പരമ്പരാഗത മുസ്ലിം രീതിയിലായിരുന്നു മമ്മൂട്ടിയുടെ വിവാഹം. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള മമ്മൂട്ടിയുടെ വിവാഹ ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
വിവാഹം കഴിക്കുന്ന സമയത്ത് മമ്മൂട്ടി സിനിമയില്‍ സജീവമായിട്ടില്ല. വിവാഹശേഷമാണ് മമ്മൂട്ടി സിനിമയില്‍ തിളങ്ങിയത്. ഇരുവരുടേയും അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു.
മമ്മൂട്ടിക്കും സുല്‍ഫത്തിനും രണ്ട് മക്കളാണ് ഉള്ളത്. മൂത്തത് മകള്‍. സുറുമിയെന്നാണ് മകളുടെ പേര്. 1982 ലാണ് സുറുമിയുടെ ജനനം. ദുല്‍ഖര്‍ സല്‍മാന്‍ ആണ് രണ്ടാമത്തെ കുഞ്ഞ്. 1986 ലാണ് ദുല്‍ഖറിന്റെ ജനനം. ഇരുവരുടേയും വിവാഹം കഴിഞ്ഞു.
വിവാഹം കഴിഞ്ഞ സമയത്ത് മമ്മൂട്ടി കുടുംബസമേതം ചെന്നൈയിലായിരുന്നു താമസം. മക്കളുടെ പ്രാഥമിക പഠനമെല്ലാം അവിടെയായിരുന്നു. പിന്നീടാണ് കൊച്ചിയിലെ പനമ്പിള്ളി നഗറിലേക്ക് താമസം മാറിയത്.