മമ്മൂക്കയുടെ മാസ്സ് പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റായി നിൽക്കുന്നത്. നവാഗതരായ അനീഷ് ഹമീദ്, ബിബിൻ മോഹൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആദ്യ അഞ്ച് ദിവസം കൊണ്ട് തന്നെ ചിത്രം 500 സ്പെഷ്യൽ ഷോകൾ കളിച്ചിരുന്നു.. റിലീസ് ദിവസത്തേക്കാൾ ഷോകൾ മൂന്നും നാലും ദിവസങ്ങളിൽ കളിച്ച ചിത്രം റെക്കോർഡ് സൃഷ്ടിക്കുകയും ചെയ്തിരുന്നു. ആദ്യ ദിനം 110 അധിക ഷോയും രണ്ടാം ദിനം 90, മൂന്നാം ദിനം 107, നാലാം ദിനം 115 എന്നിങ്ങനെയായിരുന്നു ചിത്രത്തിന്റെ പ്രദര്‍ശനം.
നവാഗതരായ അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. ഒരു പലിശക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ‘കുബേരന്‍’ എന്ന പേരില്‍ മലയാളത്തിന് പുറമെ തമിഴിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.