മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ബസൂക്ക എന്ന് പേരിട്ടു. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ മമ്മൂട്ടി റിലീസ് ചെയ്തു. ഹോളിവുഡ് സിനിമകളെ ഓര്‍മിപ്പിക്കുന്ന പേരും പോസ്റ്ററുമാണ് ചിത്രത്തിന്റേത്. തോക്കിന്‍ മുന്നില്‍ നില്‍ക്കുന്ന നായകന്റെ ഡിസൈനാണ് പോസ്റ്ററില്‍ ഉള്ളത്. പ്രശസ്ത സംവിധായകന്‍ ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ നിര്‍ണായക വേഷം അവതരിപ്പിക്കുന്നുണ്ട്.