ഒന്നാം സ്ഥാനത്തെത്താൻ ഇത് ഓട്ടമത്സരമൊന്നുമല്ലല്ലോ? നമ്മൾ നമ്മളോട് തന്നെ മത്സരിക്കുക: മമ്മൂട്ടി

ചിപ്പി പീലിപ്പോസ്

ചൊവ്വ, 10 ഡിസം‌ബര്‍ 2019 (11:29 IST)
മലയാളികൾ ആകാംഷയോടെ കാത്തിരിക്കുന്ന ചരിത്രവിസ്മയത്തിനു ഇനി വെറും 2 ദിവസം മാത്രം. മാമാങ്കത്തിന്റെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുന്നതിനിടയില്‍ മമ്മൂട്ടി മത്സരിക്കുന്നത് ടോം ക്രൂസിനോടാണെന്ന് ഹരിഹരന്‍ പരമാര്‍ശിച്ചിരുന്നു. എന്നാല്‍ മത്സരിക്കാന്‍ പോയിട്ട് ടോം ക്രൂസിനെ ഞാന്‍ കണ്ടിട്ടുപോലുമില്ല എന്ന് മെഗാസ്റ്റാര്‍. 
 
‘ഒന്നാം സ്ഥാനം നേടാന്‍ ഇത് ഓട്ട മത്സരമൊന്നുമല്ലല്ലോ. പിന്നെ ടോം ക്രൂസ് വടക്കന്‍ വീരഗാഥയും പഴശ്ശിരാജയും മാമാങ്കവും പോലുള്ള സിനിമകള്‍ ചെയ്യുന്നുമില്ല. പിന്നെ എന്തിനാണ് എനിക്കദ്ദേഹത്തോട് മത്സരം. നമ്മള്‍ നമ്മളോടു തന്നെ മത്സരിച്ച് ഒന്നാമതെത്തുക എന്നതാണ് പ്രധാനം. നമ്മളാല്‍ കഴിയുന്ന തരത്തില്‍ നന്നായി അഭിനയിക്കുക. അത് ഞാന്‍ എന്നെക്കൊണ്ട് ആവും വിധം ചെയ്യുന്നുണ്ട്.‘ - മമ്മൂട്ടി പറയുന്നു.
 
‘ഈ ചിത്രത്തില്‍ മമ്മൂട്ടി എന്നൊരു മഹാനടന്‍ ഉണ്ട്. യുദ്ധമൊക്കെ ഈ സിനിമയുടെ ഭാഗമാണെങ്കിലും അതല്ലാതെയൊരു കഥ മാമാങ്കം പറയുന്നുണ്ട്. വളരെ ഇമോഷണലായ ഒരു കഥ. അത് ഭംഗിയായി പറയാന്‍ നമുക്ക് ആവശ്യം ആര്‍ട്ടിസ്റ്റുകളുടെ സപ്പോര്‍ട്ടാണ്. നമ്മള്‍ മറ്റെന്തൊക്കെ ഘടകങ്ങളെ കൂട്ടിയിണക്കിയാലും അഭിനേതാക്കള്‍ അതെങ്ങനെ ഉള്‍ക്കൊണ്ട് അവതരിപ്പിക്കുന്നു എന്നത് ഏറ്റവും പ്രധാനപ്പെട്ട സംഗതിയാണ്. മമ്മൂട്ടിയെപ്പോലെ ഒരാള്‍ കൂടെയുള്ളപ്പോള്‍ അതേപ്പറ്റി പിന്നെ ഒരു ആശങ്കയുടെ കാര്യമില്ല.‘- വെബ്ദുനിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംവിധായകൻ പത്മകുമാർ ചിത്രത്തെ കുറിച്ച് പറഞ്ഞവാക്കുകളാണിത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍