രാത്രി മല്ലിക ഷെറാവത്തിന്റെ വാതിലില്‍ മുട്ടിയ നായകന്‍; അക്ഷയ് കുമാർ സംശയനിഴലിൽ!

നിഹാരിക കെ എസ്
ചൊവ്വ, 8 ഒക്‌ടോബര്‍ 2024 (11:10 IST)
Mallika Sherawat and Akshay Kumar
ബോളിവുഡിലെ നടിമാർക്ക് കാസ്റ്റിങ് കൗച്ച് നേരിടേണ്ടതായി വന്നിട്ടുണ്ടെന്നും ഒരു സിനിമയുടെ ലൊക്കേഷനിൽ വെച്ച് ഒരു സൂപ്പർതാരം തന്റെ വാതിലിൽ അതിശക്തമായി തട്ടിവിളിച്ചെന്ന് നടി മല്ലിക ഷെറാവത്ത് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ദുബായില്‍ വച്ച് നടന്ന ബിഗ് ബജറ്റ് സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. സൂപ്പർനടന്റെ പേര് മല്ലിക വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ സോഷ്യല്‍ മീഡിയ ഇതിനോടകം പല പേരുകളും ഉയര്‍ത്തി കാണിക്കുന്നുണ്ട്. 
 
കൂടുതല്‍ പേരും സംശയത്തിന്റെ വിരല്‍ ചൂണ്ടുന്നത് 2007 ല്‍ പുറത്തിറങ്ങിയ വെല്‍ക്കം എന്ന സിനിമയിലേക്കാണ്. ചിത്രത്തിലെ നായകന്‍ അക്ഷയ് കുമാര്‍ ആയിരുന്നു. ദുബായിലായിരുന്നു വെല്‍ക്കം എന്ന ചിത്രീകരിച്ചത്. അക്ഷയ് കുമാറിനൊപ്പം അനില്‍ കപൂര്‍, നാന പഠേക്കര്‍, പരേഷ് റാവല്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയ സിനിമയായിരുന്നു വെല്‍ക്കം. ചിത്രത്തില്‍ മല്ലികയുടേത് കോമഡി കഥാപാത്രവുമായിരുന്നു. അതിനാല്‍ വാതില്‍ മുട്ടിയ ആ നായകന്‍ അക്ഷയ് കുമാര്‍ ആയിരിക്കുമോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ചോദിക്കുന്നത്.  
 
2003 ല്‍ പുറത്തിറങ്ങിയ ക്വായിഷിലൂടെയാണ് മല്ലിക ഷെറാവത്ത് കരിയര്‍ ആരംഭിക്കുന്നത്. തൊട്ടടുത്ത വര്‍ഷം പുറത്തിറങ്ങിയ മര്‍ഡറിലൂടെ മല്ലിക താരമായി മാറുകയായിരുന്നു. ഈ സിനിമ സൃഷ്ടിച്ച ഓളം വളരെ വലുതായിരുന്നു. മല്ലികയുടേയും ഇമ്രാന്‍ ഹാഷ്മിയുടേയും ചൂടന്‍ രംഗങ്ങള്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. പിന്നീട് നിരവധി സിനിമകളില്‍ മല്ലിക അഭിനയിച്ചു. ഇപ്പോൾ തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം.
 

അനുബന്ധ വാര്‍ത്തകള്‍

Next Article